സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

google news
kerala gold rate today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം കുത്തനെ കുറഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും ഉയര്‍ന്നത്. ഇന്ന് 480 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്  43840 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 640  രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഒരു  ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 60 രൂപ കൂടി. വിപണി വില 5480 രൂപയാണ്. അതേസമയം, ഇന്ന് വെള്ളിയുടെ വിലയും വര്‍ധിച്ചു. ഒരു രൂപ ഉയര്‍ന്ന് സാധാരണ വെള്ളിയുടെ വില 75 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90  രൂപയാണ്


 

Tags