സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴ്ന്ന നിരക്കിൽ, അറിയാം ദീപാവലി ദിനത്തിലെ വില നിലവാരം

google news
gold

Manappuram ad

തുരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ദീപാവലി ദിനമായ ഇന്ന് ഒരു പവൻ സ്വർണത്തിന് 44,000 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,555 രൂപയുമാണ് വില നിലവാരം.

read also നാമജപഘോഷയാത്രയ്ക്ക് എതിരായ കേസ് സര്‍ക്കാര്‍ എഴുതിത്തള്ളി

വിശേഷ ദിനമായ ഇന്ന് കച്ചവടം പൊടിപൊടിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഇതോടെയാണ് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയത്.

45,120 രൂപ നിരക്കിലാണ് ഈ മാസം സ്വർണ വ്യാപാരം ആരംഭിച്ചത്. തുടർന്ന് നവംബർ മൂന്നിന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,280 രൂപ രേഖപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ഈ മാസത്തെ ഉയർന്ന നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണം പവന് 840 രൂപയുടെ ഇടിവ് ഉണ്ടായിട്ടുണ്ട്.

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Tags