സംസ്ഥാനത്ത് സ്വര്‍ണവില 36,000ല്‍ താഴെ
Jan 31, 2022, 10:19 IST

കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 36,000 രൂപയില്‍ താഴെ എത്തി. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 35,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. ഗ്രാമിൻ്റെ വിലയില്‍ 10 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില. ഈ മാസത്തിൻ്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു സ്വര്‍ണവില.
പത്തിന് 35,600 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണവില 26ന് 36,720 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് തുടര്‍ച്ചയായി വില താഴ്ന്നാണ് ഇന്നത്തെ നിലവാരത്തില്‍ എത്തിയത്.