സർവ്വകാല റെക്കോർഡിനരികെ സ്വർണവില! ഇന്നും വർദ്ധനവ്

google news
gold rate

Manappuram ad

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർദ്ധിച്ച് 5,680 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

ഈ വർഷം മെയ് മാസത്തിലാണ് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയത്. മെയ് അഞ്ചാം തീയതി ഒരു പവൻ സ്വർണത്തിന് 45,760 രൂപയും, ഒരു ഗ്രാമിന് 5,750 രൂപയുമായിരുന്നു. ഇതാണ് സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് നിരക്ക്. നിലവിലെ വർദ്ധനവ് തുടരുകയാണെങ്കിൽ, ചരിത്രത്തിലെ ഉയർന്ന നിലയിലേക്ക് സ്വർണവില വീണ്ടും എത്താൻ സാധ്യതയുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags