തുടർച്ചയായ മൂന്നാം ദിനവും സ്വർണവില നിശ്ചലം; അറിയാം ഇന്നത്തെ നിരക്കുകൾ

google news
gold rate

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 43,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5,410 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ

ഇതോടെ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്. തുടർച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ചയുടെ തുടക്കത്തിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ സ്വർണവില ഇടിഞ്ഞിരുന്നു.

asd

ആഗോള വിപണിയിൽ സ്വർണവ്യാപാരം ഇടിവിലാണ്. സ്വർണം ഔൺസിന് 1.87 ഡോളർ ഇടിഞ്ഞ് 1,889.52 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മുൻ മാസങ്ങളിലെ വില കണക്കാക്കുമ്പോൾ ഈ വില നിലവാരം താരതമ്യേന താഴ്ന്ന നിലയിലാണ്. അടുത്തിടെ ആഗോള വില 2,000 ഡോളർ വരെ പിന്നിട്ടിരിന്നു. ദീർഘകാല നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സ്വർണം വാങ്ങാവുന്നതാണ്. സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് നിലവിലെ വില ഏറെ ആകർഷകമാണ്.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 76.50 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 612 രൂപയും, 10 ഗ്രാം വെള്ളിക്ക് 765 രൂപയുമാണ് വില നിലവാരം. ഒരു കിലോ വെള്ളിക്ക് 76,500 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം