സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

google news
gold

chungath new advt

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല.

അതേസമയം, വെള്ളിയാഴ്ച സ്വർണവില വർദ്ധിച്ചിരുന്നു. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 480 രൂപയും, ഒരു ഗ്രാമിന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇസ്രായേൽ-ഹമാസ് യുദ്ധ പ്രതിസന്ധി വീണ്ടും രൂക്ഷമാവുകയാണെങ്കിൽ, വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

read also   ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം; മാവേലി എക്സ്പ്രസ് അടക്കം അഞ്ച് ട്രെയിനുകൾ ഇന്ന് ഓടില്ല; നാല് എണ്ണം ഭാ​ഗികയും റദ്ദാക്കി

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മൂന്നാം തീയതിയാണ്. 45,280 രൂപയായിരുന്നു അന്നത്തെ നിരക്ക്. ഈ ഉയർന്ന നിലവാരത്തിന് തൊട്ടരികെയാണ് ഇപ്പോൾ സ്വർണവില ഉള്ളത്. ആഗോള വിപണിൽ വില നേരിയ ഇടിവിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 1.64 ഡോളർ താഴ്ന്ന് 1,980.79 ഡോളറിൽ എത്തിയിട്ടുണ്ട്. അതേസമയം, അധികം വൈകാതെ ആഗോളവില വീണ്ടും 2000 ഡോളർ പിന്നിടുമെന്നാണ് സൂചന. ആഗോള വിപണിയിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ, നേരിയ വ്യത്യാസങ്ങൾ പോലും പ്രാദേശിക വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags