സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 80 രൂപ കൂടി

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന്  80  രൂപ കൂടി 36,960  ആയി. ഗ്രാമിന് 10  രൂപ കൂടി 4620  ആയി. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവിലയിൽ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. അതിനിടെ രണ്ട്  ദിവസം വില കുറഞ്ഞെങ്കിലും പിന്നീട്  വില ഉയരുകയായിരുന്നു.

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വര്ണത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെടുന്നതാണ്  വില കൂടാൻ കാരണം.  കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ 35,040  ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു മാസത്തിനിടെ 1900  രൂപയുടെ വർധനയാണ് സ്വർണം രേഖപ്പെടുത്തിയത്.