സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

gold

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച്  4590 രൂപയാണ് ഗ്രാമിന്റെ വില. 

കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ഉപഭോക്തൃ വില സൂചിക ഉയർന്നതാണ് വിലയിൽ പ്രതിഫലിച്ചത്. 

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 0.25ശതമാനം വർധിച്ച് 48,662 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.