സ്വര്‍ണവില വീണ്ടും കൂടി

gold

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ചൊവാഴ്ച പവന്റെ വില 160 രൂപ കൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4610 രൂപയായി. കഴിഞ്ഞ ദിവസം 36,720 രൂപയായിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണവില അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഒരു ഔണ്‍സിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റ ഭീഷണിയും ഡോളര്‍ സൂചികയിലെ തളര്‍ച്ചയുമാണ് സ്വര്‍ണം നേട്ടമാക്കിയത്. എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,469 രൂപയായി. 0.24ശതമാനമാണ് വര്‍ധന.