വീണ്ടുമുയര്‍ന്ന് സ്വര്‍ണ വില; മൂന്ന് ദിവസത്തിനിടെ 400 രൂപ വര്‍ധിച്ചു

google news
gold rate

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 36,000 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4500 ആയി. 4480 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിൻ്റെ വില. ഇ

ഈ മാസത്തിൻ്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയാണുണ്ടായത്. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞനിലവാരത്തില്‍ വില എത്തിയിരുന്നു. 35,600 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്ക്. തുടര്‍ന്നുള്ള മൂന്ന് ദിവസം വില ഉയരുകയായിരുന്നു.

Tags