സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന്  240 രൂപ കൂടി 36,880 ആയി. ഗ്രാമിന് 30 രൂപ കൂടി 4610 ആയി. ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പത്ത് രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവില ചാഞ്ചാട്ടത്തിലാണ്. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലങ്ങളാണ് സ്വർണവിപണിയിൽ ദൃശ്യമാകുന്നതെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നു.