സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന

gold

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് വർധന. പവന് 320 രൂപ കൂടി 36,720 ആയി. ഗ്രാമിന് 40  രൂപ കൂടി 4590  ആയി. തുടർച്ചയായ മുന്നേറ്റത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഇടിഞ്ഞത്. പവന് 560  രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഡോളർ കരുത്ത് നേടിയതും ബോണ്ട് ആദായം വർധിച്ചതും ആഗോള വിപണിയിൽ സ്വർണവിലയിൽ ബാധിച്ചു. ഇത് ആഭ്യന്തര വിപണിയെ സ്വാധീനിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവിലയിൽ മുന്നേറ്റമാണ് ദൃശ്യമായത്.