സ്വര്‍ണ വില 200 രൂപകൂടി പവന് 36,200 രൂപയായി

gold

മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 200 രൂപ വര്‍ധിച്ച് പവന് 36,200 രൂപയായി. 4525 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ വില 0.3ശതമാനം വര്‍ധിച്ച് 1,818.25 ഡോളറിലെത്തി. യൂറോപ്പില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.