തുടർച്ചയായ മൂന്നാം ദിനവും കുതിച്ചുയർന്ന് സ്വർണവില; അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5515 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 44120 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കുതിക്കുകയാണ്.
രണ്ട് ദിവസത്തിനിടെ 50 രൂപയാണ് വര്‍ധിച്ചത്.കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2011 ല്‍ 1917 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷം 2012-13 കാലഘട്ടത്തില്‍ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളര്‍ വരെയും കുറഞ്ഞിരുന്നു.
Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
അന്ന് 24000 പവന്‍ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യന്‍ രൂപ 46 ല്‍ നിന്നും 60 ലേക്ക് ദുര്‍ബ്ബലമായതാണ്. ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്തോറും സ്വര്‍ണ്ണവില ഉയരുകയാണ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വര്‍ണവില 1366 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു. സ്വര്‍ണ്ണവില ഗ്രാമിന് 2775 രൂപയും പവന്‍ വില 22200 രൂപയുമായിരുന്നു. 100% വിലവര്‍ധനവാണ് ഇപ്പോള്‍ സ്വര്‍ണത്തിന് അനുഭവപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം