സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

google news
kerala rate
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് 760 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 45,000 രൂപയായി. ഗ്രാമിന് 95 രൂപയാണ് ഉയര്‍ന്നത്. വിപണിവില  5625 രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില വര്‍ധിക്കാന്‍ കാരണം. 

അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നു. ഇന്ന് രണ്ട് രൂപ കൂടി ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില  90  രൂപയാണ്.

Tags