സ്വർണവ്യാപാരമേഖല: നികുതി വെട്ടിപ്പ് കൂടി,വരുമാനവും കൂടിയെന്നു കണക്കുകൾ

google news
gold market
 

കണ്ണൂർ: സ്വർണവ്യാപാര മേഖലയിൽ ചരക്കുസേവന നികുതി(ജിഎസ്ടി) വെട്ടിപ്പു വർധിക്കുന്നുവെന്ന് സർക്കാർ പറയുമ്പോഴും മേഖലയിൽ‌ നിന്നുള്ള നികുതി വരുമാനവും ഉയരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.  2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷം സംസ്ഥാനത്തെ സ്വർണവ്യാപാര മേഖലയിൽ‌ നിന്നു പിരിച്ചെടുത്ത ജിഎസ്ടി 594.83 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം (2020 ഏപ്രിൽ – 2021 മാർച്ച് ) ഇത് 856.38 കോടി രൂപയായി ഉയർന്നു. 2019–20 സാമ്പത്തിക വർഷം സംസ്ഥാനത്ത് 19827.93 കോടി രൂപയുടെ വിറ്റുവരവാണ് സ്വർണവ്യാപാര മേഖലയിലുണ്ടായതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2020–21ൽ 28546.33 കോടി.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു സ്വർണം വാങ്ങുന്ന വ്യാപാരികൾക്ക് ജിഎസ്ടി നിയമപ്രകാരം ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെ വ്യാപാരികൾ സ്വർണം വാങ്ങുമ്പോൾ നൽകുന്ന നികുതിയുടെ പകുതി കേരളത്തിനു ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ വില അനുസരിച്ച് 100 ഗ്രാം സ്വർണം കേരളത്തിലെ ഒരു വ്യാപാരി മുംബൈയിൽ നിന്നു വാങ്ങിയാൽ 15,030 രൂപ മഹാരാഷ്ട്ര സർക്കാരിനു നികുതി നൽകണം. 3 ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. ഇതേ ആഭരണം കേരളത്തിൽ വ്യാപാരി വിൽക്കുമ്പോൾ (വ്യാപാരിയുടെ ലാഭം ഉൾപ്പെടെയുള്ള വില അനുസരിച്ച്) 15780 രൂപയാണു ജിഎസ്ടി. ഇങ്ങനെ വരുമ്പോൾ മഹാരാഷ്ട്രയിൽ നൽകിയ ജിഎസ്ടി തട്ടിക്കിഴിച്ച് 750 രൂപയാണു കേരളത്തിലെ വ്യാപാരി സംസ്ഥാന സർക്കാരിനു നൽകേണ്ടത്. മഹാരാഷ്ട്രയിൽ വച്ച് ഈടാക്കിയ നികുതിയുടെ (ഇന്റഗ്രേറ്റഡ് ജിഎസ്ടി) പകുതി കേരളത്തിനു ലഭിക്കുംസ്വർണവ്യാപാര മേഖലയിലെ നികുതിവെട്ടിപ്പ് കേസുകളുടെ എണ്ണവും കേരളത്തിൽ കൂടുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ജിഎസ്ടി ഇന്റലിജൻസ് പിടികൂടിയ കേസുകളുടെ അത്രതന്നെ കേസുകൾ ഈ വർഷം ഇതുവരെയുണ്ട്. 

Tags