മെയ് മാസത്തിൽ രാജ്യത്തെ ജിഎസ് ടി വരുമാനം 102709 കോടി

gst

ന്യൂഡൽഹി: മെയ് മാസത്തിൽ രാജ്യത്തെ ജിഎസ് ടി വരുമാനം 102709  കോടി. തുടർച്ചയായ എട്ടാം മാസമാണ് ഒരു ലക്ഷം കോടിയിലേറെ നികുതി വരുമാനം ഉണ്ടാകുന്നത്. എന്നാൽ വരുമാനത്തിൽ മെയ് മാസത്തിൽ ഉണ്ടായത് ഇടിവാണെന്നതും ഈ സമയത്ത് തിരിച്ചടിയായി. ഏപ്രിൽ മാസത്തിൽ 1.41 ലക്ഷം കോടി രൂപയായിരുന്നു ജിഎസ് ടി വരുമാനം.

ഒരു മാസത്തിലെ ജിഎസ് ടി വരുമാനത്തിലെ സർവകാല റെക്കോർഡ് ആയിരുന്നു ഇത്. ഇതിൽ സെൻട്രൽ ജിഎസ് ടി 17592 കോടിയും സ്റ്റേറ്റ് ജിഎസ് ടി 22653  കോടിയുമായിരുന്നു. മെയ് മാസത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ പ്രാദേശിക ലോക്ക് ഡൗൺ ആണ് നികുതി വരുമാനം ഇടിയാൻ കാരണം.