ഹിൻഡൻബർഗ്: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം കൂടി ആവശ്യപ്പെട്ട് സെബി

google news
56

രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന് എതിരെയുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വിവാദത്തിൽ സമഗ്ര അന്വേഷണം നടത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം കൂടി ആവശ്യപ്പെട്ട് സെബി.

chungath

15 ദിവസം കൂടി സമയപരി നീട്ടി കിട്ടണമെന്ന് സുപ്രീംകോടതിയിൽ സെബി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. അന്വേഷണവുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ട് സെബി തയ്യാറാക്കിയിട്ടുണ്ട്.

24 വിഷയങ്ങളിലെ അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് അപേക്ഷയിൽ സെബി വ്യക്തമാക്കി. ഇതിൽ 17 വിഷയങ്ങളുടെ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. മറ്റു വിഷയങ്ങളിൽ വിദേശ ഏജൻസികളിൽ നിന്ന് വിവരശേഖരണം നടത്തുന്നുണ്ടെന്ന് സെബി അറിയിച്ചു.

read more സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാലുപേര്‍ക്ക് കീര്‍ത്തിചക്ര, 11 പേര്‍ക്ക് ശൗര്യചക്ര

ഈ വർഷം മാർച്ച് രണ്ടിനാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സെബിയോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസത്തെ സമയപരിധി ആവശ്യപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 14 വരെ സമയം ദീർഘിപ്പിക്കുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം