ലോകത്തിലെ അതിസമ്പന്ന പട്ടികയില്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് ഒന്നാം സ്ഥാനത്ത്

k

 ഫ്രാന്‍സില്‍ നിന്നുള്ള ഫാഷന്‍ രംഗത്തെ അതികായന്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് ലോകത്തിലെ അതിസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത്. 186.3 ബില്യണ്‍ ഡോളറാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ആസ്തി.72 വയസുകാരനാണ് അര്‍നോള്‍ട്ട്.

ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ബില്യണയേര്‍സ് പട്ടിക പ്രകാരമാണിത്. ആമസോണിന്റെ ജെഫ് ബെസോസിനേക്കാള്‍ 300 ദശലക്ഷം ഡോളറാണ് ബെര്‍നാര്‍ഡിന് അധികമായുള്ളത്. ജെഫ് ബെസോസിന്റെ ആസ്തി 186 ബില്യണ്‍ ഡോളറാണ്.

ടെസ്ല സിഇഒ ഇലോണ്‍ മുസ്‌കാണ് മൂന്നാമത്. ഇദ്ദേഹത്തിന് 147.3 ബില്യണ്‍ ഡോളറാണ് ആസ്തി.