സെന്‍സെക്സില്‍ നേട്ടത്തോടെ തുടക്കം

b

വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസവും വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,250ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകള്‍ക്കും ഊര്‍ജം പകര്‍ന്നത്.സെന്‍സെക്‌സ് 252 പോയന്റ് ഉയര്‍ന്ന് 50,904ലിലും നിഫ്റ്റി 84 പോയന്റ് നേട്ടത്തില്‍ 15,281ലുമാണ് വ്യാപാരം ആരംഭിച്ചത്.

ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലെ, ബജാജ് ഫിന്‍സര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.ഇമാമി, വിഐപി, ആല്‍കെം ലാബ്, ആസ്ട്ര സെനക്ക ഫാര്‍മ ഉള്‍പ്പടെ 68 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം ചൊവാഴ്ച പുറത്തുവിടുന്നത്.