കൂടുതല്‍ മെച്ചപ്പെട്ട പെന്‍ഷന്‍ നിക്ഷേപ പദ്ധതിയുമായി ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ്

google news
5
 കൊച്ചി:  റിട്ടയര്‍മെന്റിനു ശേഷമുള്ള സ്ഥിര വരുമാന ആവശ്യങ്ങളും ഉയരുന്ന ജീവിത ചെലവും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന പുതിയ റിട്ടയര്‍മെന്റ് പദ്ധതിക്ക് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് തുടക്കം കുറിച്ചു.  ഉറപ്പായ പെന്‍ഷന്‍ പദ്ധതിയുടെ ഇമ്മീഡിയറ്റ്, ഡിഫേര്‍ഡ് ആനുവിറ്റി രീതികള്‍ സംയോജിപ്പിച്ചാണ് ഇത് അവതരിപ്പിക്കുന്നത്.

ഉയര്‍ന്നു വരുന്ന ജീവിത ചെലവ് എന്ന വെല്ലുവിളിനേരിടാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. വാങ്ങിയ ഉടന്‍ തന്നെ ഉറപ്പായ സ്ഥിര വരുമാനം ലഭിച്ചു തുടങ്ങുന്നതാണ് ഇതിന്റെ ഇമ്മീഡിയറ്റ് ആനുവിറ്റി.  ഡിഫേര്‍ഡ് ആനുവിറ്റിയില്‍ ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ വരുമാനം ലഭിച്ചു തുടങ്ങുന്ന രീതി തെരഞ്ഞെടുക്കാം.ഇതു ദീര്‍ഘിപ്പിക്കുന്നതനുസരിച്ച് വരുമാനം ഉയരുകയും ചെയ്യും. രണ്ടു രീതികളിലും വാങ്ങുന്ന സമയത്തെ പലിശ നിരക്ക് സ്ഥിരമായി നിലനിര്‍ത്തും. കോവിഡ് മൂലമുണ്ടായ പ്രശ്നങ്ങള്‍ സാമ്പത്തിക ആസൂത്രണത്തേയും റിട്ടയര്‍മെന്റ് പ്ലാനിങിനേയും കുറിച്ചു യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ പലരേയും പ്രേരിപ്പിച്ചു എന്ന് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ പ്രൊഡക്ട്സ് വിഭാഗം മേധാവി ബി ശ്രീനിവാസ് പറഞ്ഞു.
 

 

ജീവിതകാലം മുഴുവന്‍ ഉറപ്പായ സ്ഥിരവരുമാനം ലഭ്യമാക്കുന്നതാണ് ഗാരണ്ടീഡ് പെന്‍ഷന്‍ പദ്ധതി.2021-ലെ ഏറ്റവും മികച്ച പദ്ധതിയായി ഗാരണ്ടീഡ് പെന്‍ഷന്‍ പദ്ധതിയെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോയിന്റ് ലൈഫ് ആനുവിറ്റി രീതി തെരഞ്ഞെടുത്താന്‍ പ്രാഥമിക പോളിസി ഉടമയുടെ വിയോഗമുണ്ടായാല്‍ പങ്കാളിക്ക് ഉറപ്പായ സ്ഥിര വരുമാനം ലഭ്യമാക്കുകയും ചെയ്യും.
 

Tags