വിദേശ ഫണ്ടുകളെ വില്പനക്കാരാക്കി നിക്ഷേപകരെ ആവേശം കൊള്ളിച്ച്‌ സൂചിക

google news
invest
ഓ​​​ഹ​​​രി സൂ​​​ചി​​​ക ര​​​ണ്ടാ​​​ഴ്ച​​​കൊ​​​ണ്ട് അ​​​ഞ്ചു ശ​​​ത​​​മാ​​​നം മു​​​ന്നേ​​​റി​​​യ​​​തു നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​വേ​​​ശം കൊ​​​ള്ളി​​​ച്ചു.വി​​​ദേ​​​ശഫ​​​ണ്ടു​​​ക​​​ള്‍ വീ​​​ണ്ടും വി​​​ല്‍​​​പ്പ​​​ന​​​ക്കാ​​​രാ​​​യെ​​​ങ്കി​​​ലും ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യു​​​മാ​​​യി ആ​​​ഭ്യ​​​ന്ത​​​ര മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടു​​​ക​​​ള്‍ രം​​​ഗ​​​ത്തു​​​ണ്ട്. പു​​​തു​​​വ​​​ര്‍​​​ഷം പി​​​റ​​​ന്ന​​​ശേ​​​ഷം യൂ​​​റോ​​​പ്യ​​​ന്‍ മാ​​​ര്‍​​​ക്ക​​​റ്റു​​​ക​​​ള്‍ പ​​​ല​​​തും ആ​​​ടി​​​യു​​​ല​​​യു​​​ന്ന​​​ത് ആ​​​ശ​​​ങ്ക​​​യോ​​​ടെ​​​യാ​​​ണ് ഏ​​​ഷ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ള്‍ വീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കോ​​​ര്‍​​​പ​​​റേ​​​റ്റ് മേ​​​ഖ​​​ല​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള പു​​​തി​​​യ ക​​​ണ​​​ക്കു​​​ക​​​ളെ വി​​​പ​​​ണി ഉ​​​റ്റു​​​നോ​​​ക്കു​​​ന്നു. പ​​​ണ​​​പ്പെ​​​രു​​​പ്പം ഉ​​​യ​​​ര്‍​​​ന്ന​​​ത​​​ല​​​ത്തി​​​ല്‍ നീ​​​ങ്ങു​​​ന്ന​​​തും ആ​​​ശ​​​ങ്ക​​​യു​​​ള​​​വാ​​​കു​​​ന്നു

ബോം​​​ബെ സെ​​​ന്‍​​​സെ​​​ക്സ് 1478 പോ​​​യി​​​ന്‍റും നി​​​ഫ്റ്റി സൂ​​​ചി​​​ക 443 പോ​​​യി​​​ന്‍റും ക​​​ഴി​​​ഞ്ഞ​​​വാ​​​രം ഉ​​​യ​​​ര്‍​​​ന്നു. ഈ ​​​മാ​​​സം ഇ​​​തി​​​ന​​​കം ഇ​​​വ യ​​​ഥാ​​​ക്ര​​​മം 2968 പോ​​​യി​​​ന്‍റും 902 പോ​​​യി​​​ന്‍റും വ​​​ര്‍​​​ധി​​​ച്ചു.യു​​​എ​​​സ്-​​​യൂ​​​റോ​​​പ്യ​​​ന്‍ വി​​​പ​​​ണി​​​ക​​​ള്‍ വാ​​​രാ​​​ന്ത്യത്തില്‍ വി​​​ല്‍​​​പ്പ​​​ന​​​ക്കാ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ്. നാ​​​ണ​​​യ​​​പ്പെ​​​രു​​​പ്പം കു​​​തി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ പ​​​ലി​​​ശ നി​​​ര​​​ക്ക് മാ​​​ര്‍​​​ച്ചി​​​നു ​​​മു​​​ന്നേ ഉ​​​യ​​​ര്‍​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത ഫ​​​ണ്ടു​​​ക​​​ളെ വി​​​ല്‍​​​പ്പ​​​ന​​​ക്കാ​​​രാ​​​ക്കി.  കോ​​​വി​​​ഡ് കൂ​​​ടു​​​ത​​​ല്‍ വ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍​​​ക്കൊ​​​രു​​​ങ്ങു​​​ന്ന​​​തു സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ര്‍​​​ച്ച മു​​​ര​​​ടി​​​പ്പി​​​ക്കാം.

മു​​​ന്‍​​​വാ​​​ര​​​ത്തി​​​ലെ 17,812ല്‍​​​നി​​​ന്നും കു​​​തി​​​ച്ച സൂ​​​ചി​​​ക 18,220ലെ ​​​പ്ര​​​തി​​​രോ​​​ധം മ​​​റി​​​ക​​​ട​​​ന്ന് 18,286 പോ​​​യി​​​ന്‍റ് വ​​​രെ ക​​​യ​​​റി​​​യ​​​ശേ​​​ഷം 18,225ല്‍ ​​​ക്ലോ​​​സ് ചെ​​​യ്തു. ഈ ​​​വാ​​​രം നി​​​ഫ്റ്റി​​​ക്ക് ആ​​​ദ്യത​​​ട​​​സം 18,398ലാ​​​ണ്. വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​​​മാ​​​ര്‍ വി​​​ല്‍​​​പ്പ​​​ന​​​യ്ക്ക് ഉ​​​ത്സാ​​​ഹി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഈ ​​​റേ​​​ഞ്ചി​​​ല്‍ വി​​​പ​​​ണി കി​​​ത​​​യ്ക്കാ​​​ന്‍ ഇ​​​ട​​​യു​​​ണ്ടെ​​​ങ്കി​​​ലും പ്ര​​​തി​​​രോ​​​ധം മ​​​റി​​​ക​​​ട​​​ന്നാ​​​ല്‍ 18,541 വ​​​രെ സ​​​ഞ്ച​​​രി​​​ക്കാം. സൂ​​​ചി​​​ക ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത് റി​​​ക്കാ​​​ര്‍​​​ഡാ​​​യ 18,604നെ​​​യാ​​​ണ്. വി​​​പ​​​ണി​​​യു​​​ടെ താ​​​ങ്ങ് 18,000 പോ​​​യി​​​ന്‍റി​​​ലാ​​​ണ്.

ബോം​​​ബെ സെ​​​ന്‍​​​സെ​​​ക്സ് 59,744 പോ​​​യി​​​ന്‍റി​​​ല്‍​​​നി​​​ന്നും 61,324 വ​​​രെ ഉ​​​യ​​​ര്‍​​​ന്ന​​​ങ്കി​​​ലും ക്ലോ​​​സിം​​​ഗി​​​ല്‍ 61,223 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. ഈ ​​​വാ​​​രം 61,679 പോ​​​യി​​​ന്‍റി​​​ല്‍ ആ​​​ദ്യ ത​​​ട​​​സ​​​മു​​​ണ്ട്. ഈ ​​​പ്ര​​​തി​​​രോ​​​ധം ത​​​ക​​​ര്‍​​​ത്താ​​​ല്‍ സെ​​​ന്‍​​​സെ​​​ക്സ് 62,136നെ ​​​ല​​​ക്ഷ്യ​​​മാ​​​ക്കി നീ​​​ങ്ങും. വി​​​പ​​​ണി​​​യു​​​ടെ താ​​​ങ്ങ് 60,410 പോ​​​യി​​​ന്‍റാ​​​ണ്. ഫോ​​​റെ​​​ക്സ് മാ​​​ര്‍​​​ക്ക​​​റ്റി​​​ല്‍ ഡോ​​​ള​​​റി​​​നു മു​​​ന്നി​​​ല്‍ രൂ​​​പ 74.46 ല്‍​​​നി​​​ന്ന് 73.74ലേ​​​യ്ക്ക് ശ​​​ക്തി​​​പ്രാ​​​പി​​​ച്ച​​​ശേ​​​ഷം വാ​​​രാ​​​ന്ത്യം 74.15ലാ​​​ണ്. 

ഇ​​​ന്ത്യ​​​യു​​​ടെ വി​​​ദേ​​​ശ​​​നാ​​​ണ്യ ക​​​രു​​​ത​​​ല്‍​​​ശേ​​​ഖ​​​രം ജ​​​നു​​​വ​​​രി ഏ​​​ഴി​​​ന് അ​​​വ​​​സാ​​​നി​​​ച്ച വാ​​​രം 897 മി​​​ല്യ​​​ണ്‍ ഡോ​​​ള​​​ര്‍ കു​​​റ​​​ഞ്ഞ് 632.7 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ലെ​​​ത്തി. ആ​​​ഗോ​​​ളവി​​​പ​​​ണി​​​യി​​​ല്‍ ക്രൂ​​​ഡ്‌ഓ​​​യി​​​ല്‍ ബാ​​​ര​​​ലി​​​ന് 81 ഡോ​​​ള​​​റി​​​ല്‍​​​നി​​​ന്നും 86.45 ഡോ​​​ള​​​റാ​​​യി.ഡെ​​​യിലി ചാ​​​ര്‍​​​ട്ടി​​​ല്‍ നി​​​ഫ്റ്റി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​കച​​​ല​​​ന​​​ങ്ങ​​​ള്‍ നി​​​രീ​​​ക്ഷി​​​ച്ചാ​​​ല്‍ സൂ​​​പ്പ​​​ര്‍ ട്രെ​​​ന്‍​​​ഡ്, പാ​​​രാ​​​ബോ​​​ളി​​​ക്ക് എ​​​സ്‌ഏ​​​ആ​​​ര്‍ എ​​​ന്നി​​​വ ബു​​​ള്ളി​​​ഷാ​​​ണ്. എം​​​എ​​​സി​​​ഡി​​​യും മു​​​ന്നേ​​​റ്റ​​​ത്തി​​​നു പ​​​ച്ച​​​ക്കൊ​​​ടി ഉ​​​യ​​​ര്‍​​​ത്തി. അ​​​തേ​​​സ​​​മ​​​യം, ഫാ​​​സ്റ്റ് സ്റ്റോ​​​ക്കാ​​​സ്റ്റി​​​ക്ക്, സ്ലോ ​​​സ്റ്റോ​​​ക്കാ​​​സ്റ്റി​​​ക്ക്, ഫു​​​ള്‍ സ്റ്റോ​​​ക്കാ​​​സ്റ്റി​​​ക്ക്, സ്റ്റോ​​​ക്കാ​​​സ്റ്റി​​​ക്ക് ആ​​​ര്‍​​​എ​​​സ്‌ഐ തു​​​ട​​​ങ്ങി​​​യ​​​വ ഓ​​​വ​​​ര്‍ ബ്രോ​​​ട്ടാ​​​ണ്.

Tags