ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്റ്റോകറന്‍സി ഇന്ത്യക്കാരുടെ കയ്യില്ലെന്ന് റിപ്പോര്‍ട്ട്

 cryptocurrency
 

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്റ്റോകറന്‍സി (cryptocurrency) ഇന്ത്യക്കാരുടെ കൈയ്യിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ 10.07 കോടിപ്പേര്‍ ക്രിപ്റ്റോ കറന്‍സി കൈയ്യിലുള്ളവരാണ് 'ബ്രോക്കര്‍ ചൂസ്' പറയുന്നത്.

അമേരിക്കയാണ് (America) രണ്ടാം സ്ഥാനത്ത് ഇവിടെ 2.74 കോടിപ്പേരാണ് ക്രിപ്റ്റോ കറന്‍സി കൈവശമുള്ളവര്‍. മൂന്നാം സ്ഥാനത്ത് റഷ്യയാണ്(Russia) ഇവിടെ 1.74 കോടിപ്പേരാണ്. നൈജീരിയാണ് നാലാം സ്ഥാനത്ത് 1.30 പേര്‍ ഇവിടെ ക്രിപ്റ്റോ ഇടപാടുകള്‍ നടത്തുന്നു.

അതേ സമയം ക്രിപ്റ്റോ ഓണര്‍ഷിപ്പ് റൈറ്റില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മൊത്തം രാജ്യത്തെ ജനസംഖ്യയില്‍ എത്രപേര്‍ ക്രിപ്റ്റോ കറന്‍സി ഉടമകളാണ് എന്നതാണ്  ക്രിപ്റ്റോ ഓണര്‍ഷിപ്പ് റൈറ്റ്. ഇതില്‍ ഉക്രെയിനാണ് മുന്നില്‍. ഉക്രെയിന്‍റെ നിരക്ക് 12.73 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് റഷ്യ 11.91 ശതമാനം, മൂന്നാംസ്ഥാനത്ത് കെനിയ 8.52 ശതമാനം. നാലാം സ്ഥാനത്ത് യുഎസ് 8.31 ശതമാനം. ഇന്ത്യയുടെ നിരക്ക് 7.30 ശതമാനമാണ്.