ഇൻഡി​ഗോ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു

f

ന്യൂഡൽഹി: രാജ്യത്തെ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡി​ഗോ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു. ടയർ 2, ടയർ 3 നഗരങ്ങളിലേക്കായി ഈ മാസം തന്നെ 38 പുതിയ വിമാന സർവീസ് തുടങ്ങാനാണ് തീരുമാനം.

റായ്പൂർ - പുണെ റൂട്ടിൽ പുതിയ സർവീസ് തുടങ്ങും. ലഖ്‌നൗ - റാഞ്ചി, ബെംഗളൂരു - വിശാഖപട്ടണം, ചെന്നൈ - ഇൻഡോർ, ലഖ്‌നൗ - റായ്പൂർ, മുംബൈ - ഗുവാഹത്തി, അഹമ്മദാബാദ് - ഇൻഡോർ എന്നീ റൂട്ടുകളിലെ നിർത്തിവെച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കും.