ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസായ ഇൻഡിഗോയുടെ മാതൃകമ്പനി ഇന്റർഗ്ലോബ് ഏവിയേഷന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയെന്ന റെക്കോർഡ് പിന്നിട്ടു.
ആദ്യമായാണ് ഒരു വ്യോമയാന കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി കടക്കുന്നത്.
Read More:മുത്തൂറ്റ് ഫിനാൻസിനാണു വിപണി മൂല്യത്തിൽ ഒന്നാം സ്‌ഥാനം
ബുധനാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനിയുടെ ഓഹരിവില 3.55 ശതമാനം ഉയർന്ന് 2,619.85 രൂപയിലെത്തി. വ്യാപാരത്തിനിടെ 4.12 ശതമാനം വർധിച്ച് 52 ആഴ്ചയ്ക്കിടയിലെ ഉയർന്ന നിലവാരമായ 2,634.25 രൂപയിൽ തൊടുകയും ചെയ്തു. ഇതോടെ വിപണി മൂല്യം 1,01,007.56 കോടി രൂപയിൽ എത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം