എന്‍ആര്‍ഐ ഹോംകമിങ് ഫെസ്റ്റിവലുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

google news
66
കൊച്ചി: പ്രവാസികള്‍ക്കായി എന്‍ആര്‍ഐ ഹോംകമിങ് ഫെസ്റ്റിവല്‍ അവതരിപ്പിച്ച്  ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്.എന്‍ആര്‍ഇ/എന്‍ആര്‍ഒ സേവിങ്‌സ് അക്കൗണ്ടുകളില്‍ ഈ രംഗത്തെ ഏറ്റവും മികച്ച പലിശ നിരക്ക്, സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന വരുമാനം. കൊച്ചി,മുംബൈ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, അമൃത്സര്‍,  പൂനെ തുടങ്ങിയ നഗരങ്ങളിലുടനീളം സൗജന്യ പൈതൃക ടൂര്‍ (ഫിസിക്കല്‍ ആന്‍ഡ് വെര്‍ച്വല്‍), കണ്‍സേര്‍ജ് സര്‍വീസ്, സാമ്പത്തിക ഉപദേശക ശില്‍പ്പശാലകള്‍  തുടങ്ങിയ സേവനങ്ങളാണ് ഹോംകമിങ് ഫെസ്റ്റിവലിലൂടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

2021 ഡിസംബര്‍ 1 മുതല്‍ 2022 ഫെബ്രുവരി 28 വരെ ബാങ്കിന്റെ എല്ലാ ശാഖകളും എന്‍ആര്‍ഐ ഹോംകമിങ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കും. ഈ കാലയളവില്‍ ഓരോ എന്‍ആര്‍ഐ ഉപഭോക്താവ് മടങ്ങിയെത്തുമ്പോഴും, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ അക്ഷയപാത്ര ഫൗണ്ടേഷന് ഒരു പാവപ്പെട്ട കുട്ടിക്ക് രണ്ടു മാസത്തക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് ബാങ്ക് സംഭാവന നല്‍കുകയും ചെയ്യും.

ഞങ്ങളുടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി ഹോംകമിങ് ഫെസ്റ്റിവല്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു. ഹോംകമിങ് ഫെസ്റ്റിവല്‍ വഴി,  എന്‍ആര്‍ഐ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും അവരുമായി ബന്ധപ്പെടാനും അവര്‍ക്ക് സമഗ്രമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags