സീരീസ് എ ഫണ്ടിംഗിൽ 150 മില്യൺ ഡോള‍ർ സമാഹരിക്കാനൊരുങ്ങി ഇൻഷുറൻസ് ദേഖോ

google news
u
 

കൊച്ചി :ഇന്ത്യയിലെ മുൻനിര ഇൻഷു‍ർടെക് സ്ഥാപനമായ ഇൻഷുറൻസ് ദേഖോ,  150 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ചു. ഓഹരിയും വായ്പയും  ചേർന്നുള്ള സീരീസ് എ ഫണ്ടിംഗാണ് കമ്പനി നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു ഇന്ത്യൻ ഇൻഷു‍ർടെക് കമ്പനിയുടെ എക്കാലത്തെയും വലിയ സീരീസ് എ ധനസമാഹാരണമാണിത്. ഇൻവെസ്റ്റ്‌കോർപ്പ്, അവതാർ വെഞ്ച്വേഴ്‌സ്, ലീപ്‌ഫ്രോഗ് ഇൻവെസ്റ്റ്‌മെന്റ്‌സ് എന്നിവയുടെ പങ്കാളിത്തത്തോടെ ഗോൾഡ്‌മാൻ സാച്ച്‌സ് അസറ്റ് മാനേജ്‌മെന്റ്, ടിവിഎസ് ക്യാപിറ്റൽ ഫണ്ട്സ് എന്നിവരാണ് ഇക്വിറ്റി റൗണ്ടിന് നേതൃത്വം നൽകിയത്. കേരള ഐഡി  സമീപഭാവിയിൽ 10000 ഇൻഷുറൻസ്  അഡ്‌വൈസർമാരുള്ള നെറ്റ് വർക്ക് വികസിപ്പിക്കുവാനാണ്  ലക്ഷ്യമിടുന്നത്

2016-ൽ അങ്കിത് അഗർവാളും ഇഷ് ബബ്ബറും ചേർന്നാണ് ഇൻഷുറൻസ് ദേഖോ സ്ഥാപിച്ചത്. തുടക്കത്തിൽ  തന്നെ കമ്പനിക്ക് ഏറ്റവും മികച്ച പ്രീമിയം വളർച്ച കൈവരിക്കാൻ സാധിച്ചിരുന്നു. ഈ വർഷം മാർച്ചോടെ 3,500 കോടി രൂപയുടെ വാർഷിക പ്രീമിയം റൺ റേറ്റ് കൈവരിക്കുവാനും കമ്പനി  ലക്ഷ്യമിടുന്നുണ്ട്

ഏറ്റവും പുതിയ ഫണ്ടിംഗ്, ഇൻഷുറൻസ് ദേഖോയുടെ ഉൽപ്പന്നവും സാങ്കേതികവിദ്യയും വർദ്ധിപ്പിക്കാനും, പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കാനും, ആരോഗ്യ-ജീവിത വിഭാഗങ്ങളിൽ നവീനമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും, കമ്പനിയുടെ എംഎസ്എംഇ  ഇൻഷുറൻസ് ബിസിനസ് വളർത്താനും, നേതൃത്വത്തെ ശക്തിപ്പെടുത്താനും ഉപയോഗിക്കും. മറ്റു വിവിധ വള‍ർച്ച സാധ്യതകൾ കണ്ടെത്താനും ഫണ്ടിങ് സഹായിക്കും.

"രാജ്യത്ത് ഇൻഷുറൻസ് സംസ്കാരം വള‍ർത്തുന്ന കാര്യത്തിൽ നഗരങ്ങൾക്ക് അപ്പുറത്തേക്ക് നമ്മൾ പോകേണ്ടതുണ്ടെന്ന് " ഇൻഷുറൻസ് ദേഖോ സിഇഒയും സഹസ്ഥാപകനുമായ അങ്കിത് അഗർവാൾ പറഞ്ഞു. "പൊതുജനങ്ങൾക്കായി ഇൻഷുറൻസ് ജനാധിപത്യവൽക്കരിക്കുക എന്ന കമ്പനിയുടെ സ്ഥാപിത ലക്ഷ്യം കൈവരിക്കാനായി ഞങ്ങളുടെ പരിധി വിപുലീകരിക്കുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു


"ഇന്ത്യയിലെ ഇൻഷുറൻസ് വിതരണം സങ്കീർണമാണെന്നും, അതിന് നൂതനമായ പരിഹാരങ്ങൾ ആവശ്യമാണെന്നും" ഇൻഷുറൻസ് ദേഖോ സിടിഒയും  സഹസ്ഥാപകനുമായ  ഇഷ് ബബ്ബാ‍ർ അഭിപ്രായപ്പെട്ടു.

"സംരംഭകത്വ മനോഭാവം ആഘോഷിക്കുകയും ശക്തമായ മൂല്യവ്യവസ്ഥയിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന കാർ ദേഖോ ഗ്രൂപ്പ്, 'ഹൗസ് ഓഫ് ഫൗണ്ടേഴ്സ്' അഥവാ സ്ഥാപകരുടെ ഭവനമെന്ന  സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതായി കാർ ദേഖോ സഹസ്ഥാപകനും സിഇഒയുമായ അമിത് ജെയിൻ പറഞ്ഞു.ഇന്ത്യയിലെ ഇൻ‌ഷു‍ർ‌ടെക് മേഖല വിപ്ലവകരമായ ചലനമുണ്ടാക്കി മുന്നോട്ട് കുതിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും" അമിത് ജെയിൻ വിലയിരുത്തി

"കവറേജുകൾ ഏതൊരു സാധാരണക്കാരനും താങ്ങാവുന്നതും, എളുപ്പത്തിൽ ലഭ്യമാകുന്നതുമായി മാറ്റി ഇന്ത്യൻ ഇൻഷുറൻസ് വ്യവസായത്തെ പരിവർത്തിപ്പിക്കുന്നതിൽ സാങ്കേതിക കണ്ടുപിടുത്തങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഗോൾഡ്‌മാൻ സാച്ച്‌സ് അസറ്റ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടർ രജത് സൂദ് പറഞ്ഞു. കൂടാതെ  രാജ്യവ്യാപകമായി വിപുലമായ കവറേജും കൂടുതൽ പരിഹാരങ്ങളും നൽകുന്നതിനും വിപുലീകരണത്തിലും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

"എല്ലാവരുടെയും സാമ്പത്തിക ഭദ്രതയ്ക്ക് ഇൻഷുറൻസ് അത്യന്താപേക്ഷിതമാണെങ്കിലും, അതിന്റെ വ്യാപനം ഇപ്പോഴും ഇന്ത്യൻ ജിഡിപിയുടെ 4.2 ശതമാനം മാത്രമേയുള്ളൂ എന്ന് ടിവിഎസ് ക്യാപിറ്റൽസ് ഫണ്ട്സിന്റെ പാർട്ന‍ർ പ്രവീൺ ശ്രീധരൻ പറഞ്ഞു

"ഇന്ത്യയിലെ അണ്ടർസെർവ്ഡ് ഇൻഷുറൻസ് വ്യവസായത്തെ അഭിസംബോധന ചെയ്യുന്നതിൽ വളരെ നൂതനമായ സമീപനമാണ് ഇൻഷുറൻസ് ദേഖോ സ്വീകരിച്ചിരിക്കുന്നതെന്ന് ഇൻവെസ്റ്റ്കോർപ്പ് പാർട്നർ വരുൺ ലാൽ അഭിപ്രായപ്പെട്ടു. ഇൻവെസ്റ്റ്‌കോർപ്പിന്റെ ഇന്ത്യൻ ഇൻഷുർടെക് വിപണിയിലെ ആദ്യ നിക്ഷേപമാണിത്. ഇൻഷുറൻസ് ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള യാത്രയിൽ ഇൻഷുറൻസ് ദേഖോയെ പിന്തുണയ്ക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വരുൺ ലാൽ പറഞ്ഞു.

"മികച്ച സേവനം നൽകുന്ന ഭാരതത്തിൽ നിന്നുള്ള ഈ  അവസരത്തിൽ വലിയ ശുഭാപ്തി വിശ്വാസമാണുള്ളതെന്ന് അവതാർ വെഞ്ച്വേഴ്‌സ് സ്ഥാപക പാർട്നർ നിശാന്ത് റാവു പറഞ്ഞു

"ഇൻഷുറൻസ് ദേഖോ ഇന്ത്യൻ ഇൻസുർടെക് രംഗത്ത് മുന്നിൽ നിൽക്കുന്ന സ്ഥാപനമാണെന്നും, രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളെ ഇൻഷുറൻസ് ഉള്ളവരാക്കാൻ പ്രവ‍ർത്തിക്കുകയാണെന്നും ലീപ്‌ഫ്രോഗ് ഇൻവെസ്റ്റ്‌മെന്റ്‌സ് പാർട്നർ സ്റ്റുവർട്ട് ലാംഗ്ഡൺ വിലയിരുത്തി.

Tags