'മഹീന്ദ്ര മനുലൈഫ് ബാലന്‍സ്ഡ് അഡ്വാന്‍റേജ് യോജന' അവതരിപ്പിച്ചു

google news
9
കൊച്ചി:  മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്- എംഎംഐഎംപിഎല്‍ (മുമ്പ് മഹീന്ദ്ര അസറ്റ് മാനേജ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്), 'മഹീന്ദ്ര മനുലൈഫ് ബാലന്‍സ്ഡ് അഡ്വാന്‍റേജ് യോജന' എന്ന പേരില്‍ പുതിയ ഓപ്പണ്‍ എന്‍ഡഡ് നിക്ഷേപ പദ്ധതി ആരംഭിച്ചു.

 

ഓഹരികളിലും ഓഹരി അനുബന്ധ നിക്ഷേപ ഉപകരണങ്ങളിലും, കടപത്രം, പണ വിപണി നിക്ഷേപ സാധ്യതകള്‍ എന്നിവ ചലനാത്മകമായി കൈകാര്യം ചെയ്യപ്പെടുന്ന ഒരു പോര്‍ട്ട്ഫോളിയോയില്‍  നിക്ഷേപിച്ച് ഇടത്തരം മുതല്‍ ദീര്‍ഘകാലം വരെയുള്ള കാലാവധിയില്‍ വരുമാനമുണ്ടാക്കി മൂലധന വര്‍ധന ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്.

 

ഹ്രസ്വ, ഇടത്തരം കാലാവധികളില്‍ ഇക്വിറ്റിയുടെയും ഡെബ്റ്റിന്‍റെയും ഗുണകരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. വിപണിയുടെ സവിശേഷതകള്‍ക്കനുസരിച്ച്  ഓഹരികളിലും കടപത്രങ്ങളിലും നിക്ഷേപിക്കാനുള്ള സാധ്യത ഈ ഫണ്ടിനുണ്ടാകും. ഹ്രസ്വ, ഇടത്തരം കാലാവധികളില്‍ ഓഹരികളുടെയും കടപത്രത്തിന്‍റെയും ഗുണകരമായ സാധ്യതകള്‍ ഫണ്ട് ഉപയോഗപ്പെടുത്തും. പുതിയ ഫണ്ട് ഓഫര്‍ 2021 ഡിസംബര്‍ 23ന് അവസാനിക്കും.

 

ബാലന്‍സ്ഡ് അഡ്വാന്‍റേജ് ഫണ്ടുകള്‍ നിക്ഷേപകരെ വിപണിയിലെ ചാഞ്ചാട്ടം ലഘൂകരിക്കാന്‍ സഹായിക്കുമെന്നും മഹീന്ദ്ര മനുലൈഫ് ബാലന്‍സ്ഡ് അഡ്വാന്‍റേജ് യോജന ദീര്‍ഘകാല നിക്ഷേപകര്‍ക്ക് റിസ്ക് അഡ്ജസ്റ്റ് ചെയ്ത പ്രതിഫലം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ എംഡിയും സിഇഒയുമായ അഷുതോഷ് ബിഷ്നോയ്  പറഞ്ഞു.

 

മഹീന്ദ്ര മനുലൈഫ് ബാലന്‍സ്ഡ് അഡ്വാന്‍റേജ് യോജന ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്കും നിക്ഷേപ വിപണിയിലുള്ളവര്‍ക്കും ദീര്‍ഘകാല നിക്ഷേപകര്‍ക്കും അനുയോജ്യമാണെന്ന് മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഇക്വിറ്റി ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ കൃഷ്ണ  സാഘ്വി പറഞ്ഞു.

 
 

Tags