ഐപിഎൽ ഫൈനൽ ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഡിജിറ്റൽ ഇവന്റ്; പുതിയ റെക്കോഡുമായി ജിയോസിനിമ

google news
jio offer

കൊച്ചി; ജിയോസിനിമ വഴി തത്സമയ സംപ്രേക്ഷണം ചെയ്ത ടാറ്റ ഐപിഎൽ 2023  ഫൈനൽ മത്സരം, ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഡിജിറ്റൽ ഇവന്റായി മാറി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ടാറ്റ ഐപിഎൽ 2023-ന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമയിൽ 12 കോടിയിലിലധികം കാഴ്ചക്കാരാണ് ജിയോസിനിമയിലൂടെ ഫൈനൽ മത്സരം കണ്ടത്. 1700 കോടി വീഡിയോ വ്യൂവർഷിപ്പാണ്  ഐപിഎൽ പതിനാറാം സീസണിൽ ജിയോസിനിമ നേടിയത്.

12 ഭാഷകളിലായി ഒരേസമയം 17 ഫീഡുകളും 4കെ  മൾട്ടി ക്യാം കാഴ്ചകളും 360-ഡിഗ്രി കാഴ്ചയും ഉൾപ്പെടെ  മികച്ച അനുഭവം സമ്മാനിച്ചാണ് ജിയോസിനിമ റെക്കോർഡ് തകർത്തത്. ഒരു മത്സരത്തിന് ഓരോ കാഴ്ചക്കാരനും ചെലവഴിക്കുന്ന ശരാശരി സമയം 60 മിനിറ്റിലധികം വർധിക്കുകയും ചെയ്തു. 

2.5 കോടിക്ക് മുകളിൽ പുതിയ ഡൗൺലോഡുകളുമായി ഒരു ദിവസം ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് എന്ന റെക്കോർഡും ജിയോസിനിമ നേടി. ആദ്യ നാല് ആഴ്‌ചകളിലെ മികച്ച പ്രതികരണത്തിന് ശേഷം, ആരാധകർക്കായി ജിയോസിനിമ 360-ഡിഗ്രി വ്യൂവിംഗ് ഫീച്ചറും പുറത്തിറക്കി. 30 നഗരങ്ങളിലായി സ്ഥാപിച്ച ഫാൻ പാർക്കുകളിലൂടെയും ജിയോസിനിമ ഐപിഎൽ കാഴ്ച വേറിട്ട അനുഭവമാക്കി. ജിയോസിനിമ കാഴ്ചക്കാർക്കായുള്ള ജിതോ ധൻ ധനാ ധൻ മത്സരത്തിലൂടെ കാർ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളും ജിയോസിനിമ നൽകി.

ജിയോസിനിമയിൽ പ്രദർശിപ്പിക്കുന്ന പരസ്യദാതാക്കളുടെ എണ്ണവും ഒരു പുതിയ റെക്കോർഡാണ്, ഇതിൽ നിന്നുള്ള വരുമാനവും കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലാണ്. ജിയോസിനിമക്ക് ടാറ്റ ഐ പി എൽ  2023-ന്റെ ഡിജിറ്റൽ സ്ട്രീമിംഗിനായി പങ്കാളിത്തമുള്ള 26 മുൻനിര ബ്രാൻഡുകളുണ്ട്, കോ-പ്രെസെന്റിങ് സ്പോൺസറായ  ഡ്രീം 11, കോ- പവേർഡ് സ്പോൺസർമാരായ ജിയോ മാർട്ട് , ഫോൺ പേ,  ടിയാഗോ ഇ വി, ജിയോ, ഇ റ്റി മണി , പ്യൂമ, ആമസോൺ, സൗദി ടൂറിസം, സ്പോട്ടിഫൈ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.