ഗ്രാംപ്രോ ബിസിനസ് സര്‍വീസസിന് ഐഎസ്ഒ അംഗീകാരം
Updated: Oct 13, 2023, 22:51 IST

തൃശൂര്‍: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുന്ന ഗ്രാംപ്രോ ബിസിനസ് സര്‍വീസസിന് സേവന ഗുണമേന്മയ്ക്കുള്ള ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാത്തരം സേവനങ്ങളിലും മികച്ച ഗുണനിലവാരം സ്ഥിരമായി ഉറപ്പുവരുത്തിയതിനാണ് ഈ അംഗീകാരം.
ഉയര്‍ന്നു വരുന്ന ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങള്‍ക്ക് ആവശ്യമായ ഹ്യൂമന്‍ റിസോഴ്‌സ്, ഐടി, ബിസിനസ് ആന്റ് സോഷ്യല്‍ അഡൈ്വസറി, ട്രാവല്‍ ഡെസ്‌ക്, കോണ്ടാക്ട് സെന്റര്‍, മാര്‍ക്കറ്റിങ്, ബ്രാന്‍ഡിങ്, ബാങ്കിങ്, പണമിടപാട് സേവനങ്ങള്‍ തുടങ്ങിയ എല്ലാവിധ സേവനങ്ങളും ഗ്രാംപ്രോ ബിസനസ് സര്‍വീസസ് നല്‍കി വരുന്നു. തൃശൂര്‍ ആസ്ഥാനമായ ഗ്രാംപോ 2017ൽ ലെഹന്തി ബിസിനസ് സര്‍വീസസ് എന്ന പേരിലാണ് തുടക്കം കുറിച്ചത്.
ഗുണനിലവാരം കാത്തു സൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവും നിരന്തര പരിശ്രമവുമാണ് ഗ്രാംപ്രോ ബിസിനസ് സര്‍വീസസിനെ രാജ്യാന്തര ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തിയത്. എംഎസ്എംഇ, ബാങ്കിങ്, ധനകാര്യ മേഖലകളില്‍ ഗ്രാംപ്രോയ്ക്ക് വിപുലമായ ഉപഭോക്തൃ അടിത്തറയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം