പുതുവർഷത്തിൽ പെട്രോളിന് 25 കുറക്കും;ജാർഖണ്ഡ്

google news
petrol
റാഞ്ചി: പെട്രോളിന് 25 രൂപ കുറക്കുമെന്ന് പ്രഖ്യാപിച്ച്‌ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍.പെട്രോള്‍ വില ദിവസംതോറും വര്‍ധിക്കുകയാണ്.പാവങ്ങള്‍ക്കും ഇടത്തരക്കാരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ടാണ് പെട്രോള്‍ വില 25 രൂപ കുറക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 26 മുതല്‍ പുതിയ ഇളവ് നിലവില്‍ വരും.

ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. അതേസമയം, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ ഇളവ് ലഭിക്കുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പരമാവധി 10 ലിറ്റര്‍ പെട്രോളാവും 25 രൂപ കുറച്ച്‌ നല്‍കുക. ഈ തുക ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുകയാവും ചെയ്യുകയെന്നും സൂചനയുണ്ട്.

നേരത്തെ രാജ്യത്ത് ഇന്ധനവില വര്‍ധനവിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ചുവടുപിടിച്ച്‌ പല സംസ്ഥാന സര്‍ക്കാറുകളും നികുതി കുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഝാര്‍ഖണ്ഡിന്റേയും നീക്കം.

Tags