കൊച്ചി: ഇന്ത്യയില്‍ സുസ്ഥിര മൊബിലിറ്റി സൊല്യൂഷന് പ്രൊവൈഡര്‍ എന്ന് ലക്ഷ്യം വെച്ച് 2026 ഓടെ കിയ ഇന്ത്യ 150 സോളാര്‍ പവര്‍ ഗ്രീന്‍ വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങും.
വര്‍ക്ക്ഷോപ്പുകളുടെ 80 ശതമാനം പ്രവര്‍ത്തനങ്ങളും സൗരോര്‍ജ്ജത്തിലായിരിക്കും. നൂറ് ശതമാനം വാട്ടര്‍ റീസൈക്ലിങ്, സ്റ്റീം കാര്‍ വാഷ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ കിയയുടെ ആദ്യത്തെ ഗ്രീന്‍ വര്‍ക്ക് ഷോപ്പ് റോഹ്തകില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
read also……ജിയോമാർട്ട്-മെറ്റ സഹകരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നു
കമ്പനിയുടെ പ്രാരംഭ പദ്ധതി പ്രകാരം മെട്രോ നഗരങ്ങള്‍ക്കു പുറമെ ചെറു പട്ടണങ്ങളിലും സോളാര്‍ വര്‍ക്ക്ഷോപ്പുകള്‍ ആരംഭിക്കും. പുതിയ കാല്‍വെപ്പിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തെ കുറക്കാന്‍ സഹായിക്കുമെന്നും പരിസ്ഥിതി സൗഹാര്‍ദമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്നും കിയ ഇന്ത്യ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് സ്ട്രാറ്റജി ഓഫീസര്‍ മ്യുങ്-സിക് സോന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം