ഓണത്തിന് ഇരട്ടി മധുരവുമായി കൊച്ചി ലുലുവിന് ലോക റെക്കോർഡ് ; മാളിൽ ഒരുക്കിയ 30 അടിയുള്ള ഹാങ്ങിങ് പൂക്കളം വേൾഡ് റെക്കോർഡ് സ്വന്തമാക്കി

google news
lulu

കൊച്ചി: വ്യത്യസ്തമായ ഓണ പരിപാടികളുമായി ഉപഭോക്താക്കൾക്ക് ഉത്സവാന്തരീക്ഷം ഒരുക്കിയ കൊച്ചി ലുലുമാൾ, സന്ദർശകർക്കായി തയ്യാറാക്കിയ ഹാങ്ങിങ് പൂക്കളം വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. വർണ വിസ്മയം ഒരുക്കി മാളിലെ സെൻട്രൽ ഏട്രിയത്തിലാണ് ഹാങ്ങിങ് പൂക്കളം ഒരുക്കിയത്. 30 അടി വ്യാസവും 450 കിലോ ഭാരവുമാണ് ഈ ഹാങ്ങിങ് പൂക്കളത്തിനുള്ളത്. 

chungath1

കൃത്രിമ പൂക്കളാണ് ഹാങ്ങിങ് പൂക്കളത്തിൽ ഉപയോഗിച്ചത്. 35 ലേറെ പേർ ചേർന്ന് 8 ദിവസം കൊണ്ടാണ് ഹാങ്ങിങ്ങ് പൂക്കളം ഒരുക്കിയത്. 
ജിഐ പൈപ്പുകളിൽ പോളിഫോമ്മും വിനയ്ൽ പ്രിന്റും ഉപയോഗിച്ചാണ് ഇതിന്റെ ഘടന നിർമ്മിച്ചത്. 4 വലിയ വടങ്ങളിൽ കോർത്ത് ഉയർത്തി, 25 മീറ്റർ വീതമുള്ള മൂന്ന് ഇരുമ്പ് ചങ്ങലയിലാണ് പൂക്കളം തൂക്കിയത്. താഴെ കഥകളി രൂപവും മുകളിൽ ഓണത്തപ്പനുമാണ് ഹാങ്ങിങ്ങ് പൂക്കളത്തിനെ ആകർഷകമാക്കിയത്.  ഇതോടെ ഒരൊറ്റ വേദിയിൽ ഒരുക്കിയ ഏറ്റവും വലിയ ഹാങ്ങിങ് പൂക്കളം എന്ന വേൾഡ് റെക്കോഡ്സ് യൂണിയൻ സർട്ടിഫിക്കറ്റാണ് ഹാങ്ങിങ് പൂക്കളത്തെ തേടിയെത്തിയത്. 

onam

Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി

കേരളീയ തനിമയുടെ ശോഭ വിളിച്ചോതി കഥകളിയുടെ മുഖമുദ്ര ചാർത്തിയ നിറപ്പകിട്ടോടെയായിരുന്നു ഹാങ്ങിങ് പൂക്കളം. ഓണഘോഷത്തിന്റെ മനോഹരമായ ദൃശ്യം വരച്ചിടുന്നതാണ് ഹാങ്ങിങ് പൂക്കളമെന്ന് വേൾഡ് റെക്കോർഡ്സ് യൂണിയൻ അഭിപ്രായപ്പെട്ടു. ലുലു മാളിൽ നടന്ന ചടങ്ങിൽ വെച്ച് വേൾഡ് റെക്കോഡ്സ് യൂണിയൻ പ്രതിനിധി ക്രിസ്റ്റഫർ ടെയ്ലർ ക്രാഫ്റ്റ്, സർട്ടിഫിക്കറ്റും മെഡലും ലുലുവിന് സമ്മാനിച്ചു. കൊച്ചി ലുലു ഇവന്റസാണ് ഹാങ്ങിങ് പൂക്കളം തയ്യാറാക്കിയത്. ലുലു ഇവന്റ്സ് ആർട്ട് ഡയറക്ടർ മഹേഷ് എം.നായരാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ലുലു ഇവന്റസ് ടീമിന്റെ ഏറ്റവും മികച്ച ആസൂത്രണമാണ് ഈ ഹാങ്ങിങ് പൂക്കളത്തിലൂടെ പ്രവർത്തികമായതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും വേൾഡ് റെക്കോഡ്സ് യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു. 

ലുലു ഗ്രൂപ്പ്‌ ഇന്ത്യ സി.ഒ.ഒ  രജിത്ത് രാധാകൃഷ്ണൻ സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. ലുലുമാൾ ഇന്ത്യ ഡയറക്ടർ ഷിബു ഫിലിപ്പ്, കൊമേർഷ്യൽ മാനേജർ സാദിഖ് കാസിം, കൊച്ചി ലുലുമാൾ ജനറൽ മാനേജർ ഹരി സുഹാസ്, മാർക്കറ്റിംഗ് മാനേജർ ഐശ്വര്യ ബാബു, ഇവന്റസ് മാനേജർ ദിലു വേണുഗോപാൽ, സീനിയർ ഓപ്പറേഷൻസ് മാനേജർ സുകുമാരൻ, മാർക്കറ്റിംഗ് മാനേജർ ആതിര നമ്പ്യാതിരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം