പുതുപുത്തന്‍ പ്രിവി ലീഗ്-ഒരു എക്‌സ്‌ക്ലൂസീവ് പ്രീമിയം ബാങ്കിങ്ങ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു കൊടക്

google news
പുതുപുത്തന്‍ പ്രിവി ലീഗ്-ഒരു എക്‌സ്‌ക്ലൂസീവ് പ്രീമിയം ബാങ്കിങ്ങ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു കൊടക്

കൊച്ചി: ഉയര്‍ന്ന മൊത്ത ആസ്തിയുള്ള വ്യക്തികളെ ലക്ഷ്യമിട്ടു കൊണ്ട് അവര്‍ക്ക് വേണ്ടി അനുപമമായ ജീവിതശൈലീ പ്രത്യേക ആനുകൂല്യങ്ങളൂം സാമ്പത്തിക പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു എക്‌സ്‌ക്ലൂസീവ് പ്രീമിയം ബാങ്കിങ്ങ് പരിപാടിയായ പ്രിവി ലീഗിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ് കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്. ('കെ എം ബി എല്‍''/'കൊടക്'').

കൊടക് മഹീന്ദ്ര ബാങ്കിന്റെ മുന്‍ നിര പ്രീമിയം ബാങ്കിങ്ങ് പദ്ധതി എന്ന നിലയില്‍ പ്രിവി ലീഗ് സമാനതകളില്ലാത്ത ജീവിത ശൈലി അനുഭവങ്ങളും ഉന്നത നിലവാരമുള്ള ബാങ്കിങ്ങ് സേവനങ്ങളും നല്‍കി കൊണ്ട് തങ്ങളുടെ ഉപഭോക്താക്കളുടെ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ തക്കവണ്ണം സൂക്ഷ്മമായി രൂപപ്പെടുത്തി എടുത്തതാണ്.

പുതിയ മൂല്യ പ്രസ്താവന ഉപഭോക്താക്കള്‍ക്ക് അമൂല്യമായ അനുഭവങ്ങള്‍ നല്‍കുന്ന ബഹുമുഖ വാഗ്ദാനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ഒരു കോംപ്ലിമെന്ററി എംഎംടി ബ്ലാക്ക് എലൈറ്റ് ആന്വല്‍ മെമ്പര്‍ഷിപ്പിലൂടെ യാത്രാ മേഖലയിലുടനീളം പ്രത്യേക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രിവി ലീഗ്. സമാനതകളില്ലാത്ത ആഢംബരം വാഗ്ദാനം ചെയ്യുന്ന ഈ പരിപാടി അന്താരാഷ്ട്ര കായിക മത്സര വേദികളിലെ മുന്‍ നിര സീറ്റുകള്‍ ലഭ്യമാക്കുന്ന സ്വകാര്യ ചാര്‍ട്ടറുകള്‍ ക്രമീകരിച്ചു നല്‍കുന്ന തരത്തിലുള്ള സമാനതകളില്ലാത്ത സൗകര്യങ്ങള്‍ നല്‍കുന്ന ലഫായറ്റെ ലക്ഷ്വറി കണ്‍സീര്‍ജ് സര്‍വീസസ് കൂടി വാഗ്ദാനം ചെയ്യുന്നു. കോംപ്ലിമെന്ററി ഈസിഡൈനര്‍ പ്രൈം ആന്വല്‍ മെമ്പര്‍ഷിപ്പും സ്വിഗ്ഗിയില്‍ ആകര്‍ഷകമായ ഇളവുകളും ഉള്‍പ്പെടെ ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തിലും ഈ പരിപാടി വാഗ്ദാനങ്ങള്‍ നല്‍കുന്നു.

ഇതിലൊക്കെ ഉപരിയായി പുതിയ പ്രിവി ലീഗ് പരിപാടി ആരോഗ്യം, ക്ഷേമം, രുചി അനുഭവങ്ങള്‍, അറിവിന്റെ അടിസ്ഥാനത്തിലുള്ള കൂടിക്കാഴ്ച്ചകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ബഹുമാന്യമായ അനുഭവങ്ങള്‍ കൂടി പകര്‍ന്നു നല്‍കുന്നു. 

Tags