ലേറ്റന്‍റ് വ്യൂ അനലിറ്റിക്സ് ലിമിറ്റഡ് ഐപിഒ നവംബര്‍ 10ന്

google news
gg
കൊച്ചി: ആഗോള ഡിജിറ്റല്‍ അനലിറ്റിക്സ്, ഡാറ്റാ എഞ്ചിനീയറിങ്, കണ്‍സള്‍ട്ടിങ് സര്‍വീസ്  സ്ഥാപനമായ ലേറ്റന്‍റ് വ്യൂ അനലിറ്റിക്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന 2021 നവംബര്‍ 10  മുതല്‍ 12 വരെ നടക്കും.  ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 190-197 രൂപയാണ് പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.  കുറഞ്ഞത് 76  ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 76 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 

 

474 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രൊമോട്ടര്‍മാരുടെയും 126 കോടി രൂപയുടെ ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. 75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും നീക്കിവെച്ചിരിക്കുന്നു. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികള്‍ ലഭ്യമാകും. 600 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

Tags