സ്റ്റാര്‍ട്ടപ്പുകളുടെ സ്വയം സഹായ സംഘമായി കേരള സ്റ്റാര്‍ട്ടപ്പ് നെറ്റ്‌വര്‍ക്കിന് തുടക്കം

നൂതനാശയങ്ങള്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച സംരഭങ്ങളാക്കി മാറ്റുന്നതിനും പ്രതിസന്ധികളെ മറികടക്കാനും സംരംഭകരെ സഹായിക്കുകയാണ് കെഎസ്എന്‍ ഗ്ലോബലിന്റെ ലക്ഷ്യം.
മാധ്യമ ശ്രദ്ധലഭിക്കാതെ പോകുന്ന സ്റ്റാര്‍ട്ടപ്പ് വിജയഗാഥകളെ പുറത്തു കൊണ്ടുവരുന്നതിനും സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അറിവും അനുഭവവും പങ്കുവെക്കുന്നതിനും വേദിയൊരുക്കുമെന്നും സ്ഥാപകര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നാസ്‌കോം പ്രതിനിധികളും കെഎസ്എന്‍ ഗ്ലോബലിന്റെ ഭാഗമാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ മികച്ച സ്റ്റാര്‍ട്ടപ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ വലിയ പുരോഗതി നേടിയിട്ടുണ്ടെങ്കിലും കെഎസ്എന്‍ ഗ്ലോബല്‍ പോലുള്ള കൂട്ടായ ശ്രമങ്ങളുടെ പിന്തുണയും സര്‍ക്കാര്‍ പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് സ്ഥാപകര്‍ പറഞ്ഞു.