ലു​ലു ഗ്രൂ​പ് ഇ​ൻ​റ​ര്‍നാ​ഷ​ന​ലി​ൻ്റെ ബംഗളൂരു തി​ങ്ക​ളാ​ഴ്ച​ പ്രവർത്തനം ആ​രം​ഭി​ക്കും

lulu mall
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​ർ നഗരത്തിന് പു​തി​യ ഷോ​പ്പി​ങ് അ​നു​ഭ​വം പ​ക​ർ​ന്ന്​ ലു​ലു ഗ്രൂ​പ് ഇ​ൻ​റ​ര്‍നാ​ഷ​ന​ലി​ൻ്റെ  ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്ലോ​ബ​ല്‍ മാ​ള്‍സ് തി​ങ്ക​ളാ​ഴ്ച രാ​ജാ​ജി ന​ഗ​റി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. ബം​ഗ​ളൂ​രു​വി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റാ​യ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്, രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍ഡോ​ര്‍ എ​ൻ​റ​ര്‍ടെ​യ്​​ൻ​മെൻറ്​ സെൻറ​ര്‍ 'ഫ​ണ്‍ച്യൂ​റ' എ​ന്നി​വ​യാ​ണ് ഗ്ലോ​ബ​ല്‍ മാ​ള്‍സി​ലെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​ങ്ങ​ള്‍.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ബി​സി​ന​സ് കേ​ന്ദ്ര​ത്തി​ന് സ​മീ​പം 14 ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ അ​ഞ്ച് നി​ല​യി​ലാ​യാ​ണ് ഗ്ലോ​ബ​ല്‍ മാ​ള്‍സ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. എ​ട്ടു​ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള മാ​ളി​ല്‍ 132 സ്‌​റ്റോ​റു​ക​ളും 17 കി​യോ​സ്‌​കു​ക​ളും പ്ര​വ​ര്‍ത്തി​ക്കും. ബ്രാ​ന്‍ഡ​ഡ് വ​സ്ത്ര​ങ്ങ​ള്‍, ഫാ​ഷ​ന്‍ ആ​ക്‌​സ​സ​റി​ക​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍, ഗി​ഫ്റ്റ്, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഫു​ഡ് കോ​ര്‍ട്ട്, റ​സ്​​റ്റാ​റ​ൻ​റ്​, ക​ഫേ തു​ട​ങ്ങി മി​ക​വാ​ര്‍ന്ന ഷോ​പ്പി​ങ് അ​നു​ഭ​വ​മാ​ണ് ഗ്ലോ​ബ​ല്‍ മാ​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മെ  ലു​ലു​വിന്റെ  പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​യ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്, ഏ​റ്റ​വും വ​ലി​യ ഇ​ന്‍ഡോ​ര്‍ എ​ൻ​റ​ര്‍ടെ​യ്​​ൻ​മെൻറ്​ സോ​ണ്‍ ഫ​ണ്‍ച്യൂ​റ എ​ന്നി​വ മാ​ളി​​നെ കൂ​ടു​ത​ൽ പ്രൗ​ഢ​മാ​ക്കു​ന്നു. ര​ണ്ടു​ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ലാ​ണ് ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്. റോ​ള​ര്‍ ഗ്ലൈ​ഡ​ര്‍, ടാ​ഗ് എ​റീ​ന, അ​ഡ്വ​ഞ്ച​ര്‍ കോ​ഴ്‌​സ്, ട്രാ​മ്പോ​ലി​ന്‍, ഏ​റ്റ​വും പു​തി​യ വി.​ആ​ര്‍ റൈ​ഡു​ക​ള്‍, 9-ഡി ​തി​യ​റ്റ​ര്‍, ബം​ബ​ര്‍ കാ​റു​ക​ള്‍ തു​ട​ങ്ങി കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കും ഒ​രു​പോ​ലെ ര​സി​ക്കു​ന്ന വി​വി​ധ ഗെ​യി​മു​ക​ള്‍ അ​ട​ങ്ങു​ന്ന ഫ​ണ്‍ച്യൂ​റ​യു​ടെ വി​സ്തൃ​തി 60,000 ച.​അ​ടി​യാ​ണ്.

23ല​ധി​കം ഔ​ട്ട്‌​ല​റ്റു​ക​ളു​ള്ള ഫു​ഡ്‌​കോ​ര്‍ട്ടി​ല്‍ ഒ​രേ​സ​മ​യം ആ​യി​രം പേ​ര്‍ക്ക് ഇ​രു​ന്ന് ക​ഴി​ക്കാം. കൂ​ടാ​തെ 1700 വ​രെ വാ​ഹ​ന​ങ്ങ​ള്‍ക്ക് പാ​ര്‍ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ല്‍ മാ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക്​ തു​റ​ന്നു​കൊ​ടു​ക്കും.