ആഢംഭര യാത്രാ അനുഭവങ്ങള്‍: 'പ്രീമിയം ഗെറ്റവേകള്‍' പുറത്തിറക്കി ക്ലിയര്‍ട്രിപ്പ്

google news
ആഢംഭര യാത്രാ അനുഭവങ്ങള്‍: 'പ്രീമിയം ഗെറ്റവേകള്‍' പുറത്തിറക്കി ക്ലിയര്‍ട്രിപ്പ്

കൊച്ചി: ആഢംഭര യാത്രാ അനുഭവങ്ങള്‍ക്കായി “പ്രീമിയം ഗെറ്റവേകള്‍” പുറത്തിറക്കി ഫ്ലിപ്പ്കാർട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. നിലവിൽ നാൽപ്പതിലധികം ഹോട്ടലുകളുമായി കൈകോര്‍ത്തു കൊണ്ട് 25 സ്ഥലങ്ങളിൽ ഈ സേവനം പ്രാബല്യത്തിലുണ്ട്. അടുത്ത 6 മാസത്തിനുള്ളില്‍ ഇന്ത്യയിലുടെ നീളം അഞ്ഞൂറിലധികം ഹോട്ടലുകളായി ചേർന്ന് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഈ സേവനം ലഭ്യമാക്കും. താരതമ്യേനെ മിതമായ നിരക്കുകളിലായിരിക്കും ഈ ആഢംബര ഹോളിഡേ പാക്കേജുകൾ ലഭ്യമാകുക. 


യാത്ര ബുക്ക് ചെയ്യുന്നത് മുതലുള്ള ഓരോ ഘട്ടങ്ങളിലും യാത്രക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ വിവരങ്ങൾ നൽകുന്ന രീതിയിലാണ് ഓരോ സവിശേഷതകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുതാര്യമായ നിരക്കുകള്‍, ലഭ്യമായതും അല്ലാത്തതുമായ സൗകര്യങ്ങളുടെ കൃത്യമായ വിവരണം, പ്രോപ്പര്‍ട്ടികളുടെ യഥാർത്ഥ ചിത്രങ്ങള്‍, ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു

Tags