കൊച്ചിയില്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍ സൗകര്യമൊരുക്കി മേക്ക് മൈ ട്രിപ്പ്

Make My Trip provides quarantine and isolation facilities in Kochi

 കൊച്ചി: അണുബാധയുടെ രണ്ടാം തരംഗം ഇന്ത്യയില്‍ പിടിമുറുക്കിയതോടെ, ഐസൊലേഷന് വീട്ടില്‍ അടിസ്ഥാന സൗകര്യമില്ലാത്തവര്‍ അല്ലെങ്കില്‍ വീട്ടിലെ പ്രായമായ അംഗങ്ങളെ ബാധിക്കാതിരിക്കുന്നതിനായി, ഹോട്ടലുകളില്‍ ഐസൊലേഷന് അവസരം തേടുന്നവരുടെ എണ്ണം കൂടാന്‍ തുടങ്ങി. രോഗബാധിതരില്‍ ഭൂരിഭാഗവും വീടുകളില്‍ സ്വയം നിരീക്ഷണത്തിലാണ് കഴിയുന്നതെങ്കിലും അതിനുമപ്പുറത്തേക്ക് പലരും ഐസൊലേഷന്‍ സൗകര്യം തേടുന്നു.
ഇതിനു പരിഹാരമായാണ് കോവിഡ് ബാധിതരെന്ന് സംശയിക്കുന്നവര്‍ക്ക് മേക്ക് മൈ ട്രിപ്പ് ഐസൊലേഷന്‍ സൗകര്യമൊരുക്കുന്നത്. വിവിധ നഗരങ്ങളിലായി 500ഓളം ഹോട്ടലുകളുമായി സഹകരിച്ചാണ് സുഖകരമായ ഐസൊലേഷന്‍ റൂം സൗകര്യം ഒരുക്കുന്നത്. കൊച്ചി, ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ലക്‌നൗ, കൊല്‍ക്കത്ത, പൂനെ, ജയ്പൂര്‍, ചെന്നൈ, അഹമ്മദാബാദ്, ചണ്ഡിഗഢ്, ലുധിയാന തുടങ്ങിയ നഗരങ്ങളിലാണ് സൗകര്യം ഒരുക്കുന്നത്. കൊച്ചിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഐബിസ് കൊച്ചി സിറ്റി സെന്റര്‍, ഹോട്ടല്‍ ബുരൂജ്, പ്രയാണ ഹോട്ടലുകള്‍, സ്റ്റാര്‍ലിറ്റ് സ്യൂട്ട്‌സ്, റമദ റിസോര്‍ട്ട്, ഹൈലൈറ്റ് ഇന്‍, ട്രാവങ്കൂര്‍ കോര്‍ട്ട് തുടങ്ങിയ ഇടങ്ങളുമായാണ് സഹകരിക്കുന്നത്.
ക്വാറന്റൈന്‍/ഐസൊലേഷന്‍ ആവശ്യങ്ങള്‍ക്കായി മേക്ക് മൈ ട്രിപ്പ് പ്ലാറ്റ്‌ഫോമിലൂടെ ബുക്ക് ചെയ്യാം. ഭൂരിഭാഗം ഹോട്ടലുകളും ഹോട്ടല്‍ സ്റ്റേ എന്ന പോലെ ഭക്ഷണം ഉള്‍പ്പടെയുള്ള നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റ് ഐസൊലേഷന്‍ ആവശ്യങ്ങള്‍ സ്വയം വഹിക്കണം. 

https://www.makemytrip.com/promos/mmtlongstays.html