മലബാർ ഗോൾഡ് 22 ശാഖകൾ ഈ മാസം പ്രവർത്തനമാരംഭിക്കും
Wed, 5 Jan 2022

കോഴിക്കോട്: ആഗോളതല വിപുലീകരണ പദ്ധതിയുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഈ മാസം ഇന്ത്യയിലും വിദേശത്തുമായി 22 ഷോറൂമുകള്‍ തുറക്കും. പുതിയ ഷോറൂമുകളില്‍ പത്തെണ്ണം ഇന്ത്യയിലാണ്. പന്ത്രണ്ടെണ്ണം വിദേശത്തും. എട്ടിന് ബംഗളുരുവിലെ എംജി റോഡില്‍ ആര്‍ട്ടിസ്ട്രി ഷോറൂം ഉദ്ഘാടനം ചെയ്യും.
ഇവയ്ക്കായി 800 കോടിയുടെ നിക്ഷേപമാണു നടത്തുക.രാജ്യത്ത് റീട്ടെയില്‍ ജ്വല്ലറി രംഗത്ത് ആദ്യമായാണ് ഒരു ഗ്രൂപ്പ് ഒന്നിച്ച് ഇത്രയധികം ഷോറൂമുകള്‍ ആരംഭിക്കുന്നതെന്ന് ചെയര്മാന് എം.പി. അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.