മാപ്‌മൈഇന്ത്യ ഐപിഒ ഒമ്പതിന്

google news
RR
കൊച്ചി: ഡേറ്റ, ടെക്‌നോളജി പ്ലാറ്റ്‌ഫോം കമ്പനിയായ സി.ഇ ഇന്‍ഫോ സിസ്റ്റംസ് ലിമിറ്റഡ് (മാപ്‌മൈഇന്ത്യ) ഐപിഒ ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും. ഓഹരി ഒന്നിന് 1000- 1033 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചിയിച്ചിരിക്കുന്നത്. ഡിസംബര്‍ 13ന് അവസാനിക്കും. ചുരുങ്ങിയ ബിഡ് ലോട്ട് 14 ഓഹരികളാണ്. ഓഹരി ഉടമകളായ ക്വാല്‍കോം ഏഷ്യ പസഫിക്, രശ്മി വര്‍മ, സെന്റിന്‍ കോ എന്നിവരുടേതുള്‍പ്പെടെ ഒരു കോടിയിലേറെ ഓഹരികളാണ് വിറ്റഴിക്കുന്നത്.

Tags