മെട്രോ ബ്രാന്‍ഡ്സ് ഐപിഒ ഡിസംബര്‍ 10ന്

google news
66

കൊച്ചി: ഫുട് വെയര്‍ റീട്ടെയ്ല്‍ കമ്പനിയായ മെട്രോ ബ്രാന്‍ഡ്സ് ലിമിറ്റഡിന്‍റെ  പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഡിസംബര്‍ 10 മുതല്‍ 14 വരെ നടക്കും. 295  കോടി രൂപയുടെ പുതിയ  ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ  21,450,100 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ. 5 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 485-500 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

കുറഞ്ഞത് 30 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 50 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കി വെച്ചിരിക്കുന്നു. 15 ശതമാനം ഓഹരി സ്ഥാപനേതര നിക്ഷേപകര്‍ക്കും 35 ശതമാനം ഓഹരി വ്യക്തിഗത റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ലഭ്യമാകും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

Tags