'ഷോപ്ലോക്കൽ' ക്യാമ്പയിൻ ചെറുകിട വ്യാപാരികൾക്ക് ഉത്തേജനമാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനിലൂടെ ദേശീയ തലത്തില്‍ നടത്തുന്ന ക്യാംപയിന്റെ ആദ്യ ഘട്ടം കേരളത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വൈകാതെ ഷോപ്പ് ലോക്കല്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.ഷോപ്പ് ലോക്കല്‍ സംസ്കാരത്തിലൂടെ അയല്പക്ക വ്യാപാരികളേയും അതുവഴി ഇന്ത്യയേയും ഉന്നതിയിലേക്കു നയിക്കാന്‍ നമുക്ക് കൈകോര്‍ക്കാം''- വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വി.കെ.സി. റസാഖ് പറഞ്ഞു.
ഉപഭോക്താക്കളെ അയല്പക്ക ഷോപ്പുകളില്‍ തിരിച്ചെത്തിക്കുകയും അതു വഴി പ്രാദേശിക വിപണികള്‍ക്ക് ഊര്‍ജം പകരുകയുമാണ് ലക്ഷ്യം. പ്രാദേശിക വിപണി മെച്ചപ്പെടുന്നതോടെ അവിടങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും പണ വിനിമയം കൂടുതല്‍ നടക്കുകയും ചെയ്യും.
ആഴ്ച തോറുമുള്ള സമ്മാനങ്ങള്‍, അയല്‍പ്പക്ക വ്യാപാരികളിലേക്ക് ഉപഭോക്താക്കളെ നേരിട്ട് എത്തിക്കാന്‍ സഹായിക്കുന്ന വികെസി പരിവാര്‍ ആപ്പ്, ഇന്ത്യക്കാര്‍ക്കായി അമിതാഭ് ബച്ചന് നല്കുന്ന സന്ദേശം എന്നിവയോടെയാണ് പ്രചാരണത്തിനു തുടക്കമിട്ടിരിക്കുന്നത്.