70% ശതമാനത്തിലധികം കമ്പനി മേധാവികള്‍ ഫ്ളെക്സിബിള്‍ ജോലി പരിഗണിക്കുന്നു: ഗോദ്റെജ് ഇന്‍റീരിയോ സര്‍വേ

google news
RR
കൊച്ചി: 70 ശതമാനം കമ്പനി മേധാവികളും മുമ്പത്തേക്കാളും ഫ്ളെക്സിബിള്‍ ജോലികള്‍ പരിഗണിക്കുന്നുവെന്ന് പഠനം. ഇവരില്‍ പകുതിയിലധികം പേരും ഹൈബ്രിഡ് ജോലികള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നുവെന്നും ഇന്ത്യയിലെ മുന്‍നിര ഫര്‍ണീച്ചര്‍ സൊല്യൂഷന്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോയുടെ വര്‍ക്ക്പ്ലെയ്സ് ആന്‍ഡ് എര്‍ഗണോമിക്സ് ട്രെന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ് ആണ് ഇന്ത്യന്‍ വര്‍ക്ക്സ്പെയ്സിന്‍റെ മാറ്റങ്ങള്‍ എന്ന പേരിലുള്ള ട്രെന്‍ഡ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. റിമോട്ട് വര്‍ക്കിങ്, ജോലിയില്‍ നിന്നുള്ള ജീവനക്കാരുടെ പ്രതീക്ഷകളെയും അവരുടെ മുന്‍ഗണനകളെയും മാറ്റിമറിച്ചു. എല്ലാവരും അവരവരുടെ സമയത്തും അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തും ജോലി ചെയ്യാനാണ് ഇഷ്ടടപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

പഠനത്തോട് പ്രതികരിച്ചവരില്‍ 69% പേരും ജോലിസ്ഥലത്തെ സംഭാഷണങ്ങള്‍ നഷ്ടപ്പെടുന്നതായി അഭിപ്രായപ്പെട്ടു. ഇത്തരം  ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്ഥാപനങ്ങള്‍ പുതിയ ഒരു സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ഥല വിനിയോഗവും, ജീവനക്കാരുടെ സമക്രമവും ആരോഗ്യശുചിത്വത്തിനും മറ്റുംമായി സ്ഥാപനങ്ങള്‍ ഡെസ്ക് റിസര്‍വേഷന്‍ സൊല്യൂഷനുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഓഫീസുകള്‍ വീണ്ടും തുറക്കുന്നതോടെ സ്ഥലം, സാങ്കേതികവിദ്യ, മാനവ വിഭവശേഷി നയങ്ങള്‍ എന്നിവ ഫലവത്തായ ജോലിസ്ഥ പരിവര്‍ത്തനത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

 

2021 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഓഫീസ് ഫര്‍ണീച്ചര്‍ ബിസിനസില്‍ 33 ശതമാനം വര്‍ധനവാണ് ഗോദ്റെജ് ഇന്‍റീരിയോ രേഖപ്പെടുത്തിയത്. വ്യത്യസ്ത ഓഫീസ് സ്പെയ്സുകളുടെ സൊല്യൂഷനുകള്‍ക്കുള്ള ഡിമാന്‍ഡ് നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ 25 മുതല്‍ 30 ശതമാനം വരെ വര്‍ധിക്കുമെന്നും ഗോദ്റെജ് ഇന്‍റീരിയോ പ്രതീക്ഷിക്കുന്നു.

 

ഗോദ്റെജ് ഇന്‍റീരിയോയുടെ ഈ ട്രെന്‍ഡ് റിപ്പോര്‍ട്ട്, പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ഒരു വഴികാട്ടിയായികുമെന്ന് ഗോദ്റെജ് ഇന്‍റീരിയോ മാര്‍ക്കറ്റിങ് (ബിടുബി) അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് സമീര്‍ ജോഷി പറഞ്ഞു. ചെലവ് കുറയ്ക്കുക മാത്രമല്ല, ബിസിനസിന്‍റെ പൂര്‍വസ്ഥിതിയിലെത്താന്‍ പുതിയ പ്രവര്‍ത്തന രീതികള്‍ നല്‍കുന്നതിനും സ്ഥാപനങ്ങള്‍ ജീവനക്കാരെ പിന്തുണയ്ക്കേണ്ടതുണ്ട്. ജീവനക്കാര്‍ കേന്ദ്രീകൃതമായ ഒരു ജോലിസ്ഥലവും രൂപകല്‍പ്പന ചെയ്യണം. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ മാത്രം, ഇത്തരത്തിലുള്ള വ്യത്യസ്തമായ ഓഫീസ് സ്പെയ്സുകള്‍ സജ്ജീകരിക്കുന്നതിനെക്കുറിച്ച് നിരവധി അന്വേഷണങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.


 

Tags