നിങ്ങള്‍ ഇൻഷുറൻസ് എടുത്തോ? കേരളത്തിന്റെ എം.എസ്.എം.ഇ ഇൻഷുറൻസ് പദ്ധതി

google news
msme insurance scheme
 


ഇൻഷുറൻസ് മേഖലയിലെ 4 പൊതുമേഖലാ സ്ഥാപനങ്ങൾ വഴി ഇൻഷുറൻസ് പരിരക്ഷ സ്വീകരിക്കുന്ന എം.എസ്.എം.ഇ സംരംഭങ്ങളുടെ വാർഷിക പ്രീമിയത്തിൻ്റെ 50% തുക(പരമാവധി 2,500₹) സംസ്ഥാന സർക്കാർ വഹിക്കും. ദേശീയതലത്തിലടക്കം എം.എസ്.എം.ഇ മേഖലയിൽ ആരംഭിക്കുന്ന സംരംഭങ്ങളിൽ 30 ശതമാനത്തോളം പൂട്ടിപ്പോകുന്ന സാഹചര്യത്തിലാണ് എം.എസ്.എം.ഇ സംരംഭകർക്ക് ധൈര്യം പകരുന്നതിനായി സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 


സംരംഭകവർഷം പദ്ധതിയിലൂടെ 1,39,000 സംരംഭങ്ങൾ ആരംഭിച്ച് ചരിത്രനേട്ടം കൈവരിച്ച ഘട്ടത്തിൽ തന്നെ സംരംഭങ്ങളുടെ അടച്ചുപൂട്ടൽ തടയുന്നതിനുള്ള സഹായം സർക്കാർ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് 2023 -24 സാമ്പത്തിക വർഷം മുതൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി സംസ്ഥാന സർക്കാർ എം.എസ്.എം.ഇ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. 

ഇതിലൂടെ എം എസ് എം ഇ സംരംഭങ്ങളുടെ വാർഷിക പ്രീമിയത്തിന്റെ 50% (പരമാവധി 2,500/- രൂപ) സർക്കാർ വഹിക്കും. അടച്ചുപൂട്ടാതെ സംരംഭങ്ങൾ മുന്നോട്ടുപോകുന്നതിന് കൂടുതൽ സഹായങ്ങളും സർക്കാർ ലഭ്യമാക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags