മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം

മുംബൈ: മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഇന്നുമുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. വ്യവസ്ഥാപിത നിക്ഷേപ പദ്ധതികള്‍ (എസ്ഐപി), വ്യവസ്ഥാപിത കൈമാറ്റ പദ്ധതികള്‍ (എസ്ടിപി), ഡിവിഡന്റ് റീ ഇന്‍വെസ്റ്റ്‌മെന്റ്, ഓഹരി അധിഷ്ഠിത ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍ എന്നീ നിക്ഷേപങ്ങള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ബാധകമാണ്. നിക്ഷേപിക്കുന്ന തുകയുടെ 0.005 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി അടക്കേണ്ടത്.

90 ദിവസമോ അതില്‍ കുറവോ കാലയളവില്‍ നിക്ഷേപിച്ച ഹ്രസ്വകാല മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി കൂടുതല്‍ ബാധകമാകുക. എന്നാല്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല.