'സബ് കി ജീത് ഗ്യാരണ്ടി' സ്കീമുമായി നയറാ എനര്‍ജി
Nov 12, 2023, 00:24 IST

കൊച്ചി: നയറാ എനര്‍ജി ഉപഭോക്താക്കള്‍ക്കു സമ്മാനങ്ങള്‍ നല്‍കുന്ന വാര്‍ഷിക പ്രത്യേക ഉല്‍സവ പദ്ധതിയായ 'സബ് കി ജീത് ഗ്യാരണ്ടി' അവതരിപ്പിച്ചു. ഉല്‍സവാഘോഷത്തിന് ഒപ്പം എല്ലാ ഉപഭോക്താക്കള്‍ക്കും 200 രൂപയ്ക്കും മുകളിലേക്കുമുള്ള പെട്രോള്‍ വാങ്ങലുകള്‍ക്ക് 1000 രൂപ വരെയുള്ള ഉറപ്പായ ഫ്യുവല്‍ വൗച്ചറുകള്‍ ലഭ്യമാക്കും. ഇതിനു പുറമെ സ്മാര്‍ട്ട് ഫോണുകളും ഇരുചക്ര വാഹനങ്ങളും കാറുകളും അടക്കമുള്ള സമ്മാനങ്ങള്‍ നേടാനും അവര്‍ക്ക് അവസരമുണ്ട്.
ഉപഭോക്താക്കള്‍ക്ക് സന്തോഷവും ആഘോഷവും ലഭ്യമാക്കാനുള്ള പ്രതിബദ്ധതയാണു തങ്ങള്‍ക്കുള്ളതെന്ന് നയറാ എനര്‍ജി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മധുര്‍ തനേജ പറഞ്ഞു. 'സബ് കി ജീത് ഗ്യാരണ്ടി'പദ്ധതി വഴി അവരുടെ ആഹ്ലാദം വര്‍ധിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍സവ കാലം നല്‍കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു