ഉത്സവ ഗ്രീറ്റിംഗ് പായ്ക്കുകള്‍ക്കായി മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റുകളെ പങ്കാളികളാക്കി നെസ്ലെ ഇന്ത്യ

google news
ff
കൊച്ചി: ദീപാവലിയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് നെസ്ലെ ഇന്ത്യ. ഇത്തവണ ദീപാവലിക്ക് രണ്ട് ഉത്സവ ഗ്രീറ്റിംഗ് പായ്ക്കുകളാണ് മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റുകളുമായി (എംഎഫ്പിഎ) ചേര്‍ന്ന്നെസ്ലെ ഇന്ത്യ നിര്‍മ്മിച്ചത്. ഉത്സവ ഗ്രീറ്റിംഗ് പാക്കുകളില്‍ മഞ്ജിഭായ് രമണി, മനോജ് ഭിംഗരെ എന്നീ രണ്ട് കലാകാരന്മാരുടെ കലാസൃഷ്ടികളാണ് നെസ്ലെ ഇന്ത്യ ഉള്‍പെടുത്തിയിരുന്നത്.

ദീപാവലി സീസണില്‍ മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റുകളുടെ കഴിവിനെ പ്രശംസിക്കാന്‍ ഈ സഹകരണം വഴിയൊരുക്കും. എംഎഫ്പിഎ ആര്‍ട്ടിസ്റ്റുകളുടെ കലാസൃഷ്ടികള്‍ നെസ്ലെ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ വ്യക്തിഗത ആശംസാ കാര്‍ഡുകളായി രാജ്യത്തുടനീളം ഉപയോഗിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും നെസ്ലെ ഇന്ത്യയുടെ കണ്‍ഫെക്ഷനറി ഡയറക്ടര്‍ രൂപാലി രത്തന്‍ പറഞ്ഞു.

ഭിന്നശേഷിക്കാരായ കലാകാരന്മാര്‍ രൂപകല്‍പ്പന ചെയ്ത ദീപാവലി ഗ്രീറ്റിംഗ് പായ്ക്കുകള്‍ ഈ ഉത്സവ സീസണില്‍ പുത്തന്‍ പ്രതീക്ഷ ഏല്ലാവരിലും പകരുമെന്നും എംഎഫ്പിഎയുടെ മാര്‍ക്കറ്റിംഗ് ഹെഡ് ബോബി തോമസ് പറഞ്ഞു.കൂടാതെ, മറ്റൊരു സംരംഭത്തിന്റെ ഭാഗമായി,അയല്‍ സംസ്ഥാനങ്ങളും നഗരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള അഭിനന്ദന സൂചകമായി മുംബൈ, പോണ്ടിച്ചേരി, മൂന്നാര്‍, മഹാബലേശ്വര്‍, പോണ്ട, നൈനിറ്റാള്‍, മുസ്സൂറി, ഡല്‍ഹൗസി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 5000 ശുചീകരണ തൊഴിലാളികള്‍ക്ക് നെസ്ലെ ഇന്ത്യ തങ്ങളുടെ മിഠായി ഉല്‍പ്പന്നങ്ങള്‍ സമ്മാനിക്കും.

Tags