റിലയൻസ് ഇൻഡസ്ട്രീസ് തലപ്പത്ത് പുതിയ അമരക്കാർ
Updated: Dec 30, 2021, 12:58 IST

റിലയൻസ് ഇൻഡസ്ട്രീസ് തലപ്പത്ത് തലമുറ മാറ്റം വേണമെന്ന് നിലവിലെ ചെയർമാൻ മുകേഷ് അംബാനി. ധീരുഭായ് അംബാനിയുടെ ജന്മ വാർഷിക ദിനത്തിൽ വിളിച്ചുചേർത്ത കുടുംബ യോഗത്തിൽ വെച്ചാണ് മുകേഷ് അംബാനി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ബിസിനസ് ലോകത്ത് തന്നെ വൻ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ ഇക്കാര്യം. 'നമ്മൾ അവർക്ക് മാർഗ്ഗം പറഞ്ഞു കൊടുക്കണം, അവരുടെ കരുത്താകണം, അവർക്ക് പ്രചോദനമാകണം. അവർ നമ്മളെക്കാൾ മികച്ച രീതിയിൽ മുന്നോട്ടു പോകുമ്പോൾ നോക്കി നിന്ന് കൈയ്യടിക്കണം,' - മുകേഷ് അംബാനി പറഞ്ഞു.