നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തിൽ പുതിയ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യണം:മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan
എല്ലാവര്‍ക്കും ഒരുപോലെ നിക്ഷേപ നടത്താവുന്ന നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളം.പുതിയ നിക്ഷേപ പദ്ധതികള്‍ ഇവിടേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൂടാതെ കേരളത്തിലെ നിക്ഷേപ സാധ്യതകളും അദ്ദേഹം വ്യക്തമാക്കി .തെലങ്കാനയിലാണ് വ്യവസായികളുമായുള്ള കൂടിക്കാഴ്ച നടന്നത്.സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനം എപ്പോഴും മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപകര്‍ക്കായി മികച്ച രീതിയിലുളള സൗകര്യങ്ങള്‍ ഒരുക്കും. ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഐടി ഫാര്‍മസി ബയോടെക്‌നോളജി മേഖലയിലെ മുന്‍നിര കമ്ബനികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, അയോദ്ധ്യ രാമി റെഡ്ഢി, ചീഫ് സെക്രട്ടറി വി പി ജോയ് , നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ ഇളങ്കോവന്‍ എന്നിവരും ഉണ്ടായിരുന്നു.